-

@ Betelgeuse
2025-03-22 04:59:06
## സോഷ്യൽ മീഡിയ ഇന്ന്
ഇന്ന് സോഷ്യൽ മീഡിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എല്ലാ മേജർ പ്ലാറ്റ്ഫോമുകളും കൈകാര്യം ചെയ്യുന്നത് വൻകോർപറേറ്റുകളാണെന്നതാണ്. കോർപ്പറേറ്റുകൾ വലിയ ഹോൾഡിങ്ങുകൾ കൈവശം വയ്ക്കുന്നത് സ്വാഭാവികവും വളരെ ഈസിയും ആണ്. പക്ഷെ, അത് ഒരു വെല്ലുവിളിയായി മാറുന്നത്, ഏതെങ്കിലും ഒരു നറേറ്റിവിനെ ബൂസ്റ്റ് ചെയ്യുകയും, മറ്റൊരു നറേറ്റിവിനെ തമസ്കരിക്കുകയും ചെയ്യുമ്പോഴാണ്. ഇത് തന്നെയാണ് "misinformation"/"disinformation" ഉണ്ടാകുന്നതിന്റെ മൂലകാരണവും. ഉദാഹരണത്തിന് ഇന്ന് ഇലോൺ മസ്കിന്റെ ഒരു റ്റ്വീറ്റെങ്കിലും കാണാതെ റ്റ്വിറ്റർ തുറക്കാൻ കഴിയില്ല. അതിനി മസ്കിനെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ പോലും ആ റ്റ്വീറ്റുകൾ ബൂസ്റ്റ് ചെയ്യപ്പെടും. എന്തുകാരണത്തിനാണ് എന്ന് പറയാതെ അക്കൗണ്ടുകൾ ലിമിറ്റ് ചെയ്യുകയോ, ലോക്ക്ഡൗൺ ചെയ്യുകയോ ഒക്കെ ആയിട്ടുണ്ട്.
സൊ, നിങ്ങളുടെ അക്കൗണ്ട് ശരിക്കും നിങ്ങൾക്ക് Own ചെയ്യാൻ കഴിയാത്ത ഒരു സാധനമാണ് ഇപ്പൊഴുള്ള convensional സോഷ്യൽ മീഡിയ പ്ലാറ്റ്ഫൊമുകളിൽ.
## ഒരു പ്രൊപ്പോസൽ
1. നിങ്ങളുടെ അക്കൗണ്ടിന്റെ പൂർണ്ണ ഉടമസ്ഥത നിങ്ങൾക്ക് തന്നെ തരുന്നു എന്ന് കരുതുക.
2. നിങ്ങളുടെ റ്റ്വീറ്റുകൾ/പോസ്റ്റുകൾ ഏതെങ്കിലും ഒരു സർവ്വർ അല്ലെങ്കിൽ ഒരു സർവ്വീസിന്റെ കൈവശം പണയപ്പെടുത്തേണ്ട അവസ്ഥ ഇല്ലാതെയാകുന്നു എന്ന് കരുതുക
സോഷ്യൽ മീഡിയ ഉപയോഗത്തിനെ നിങ്ങൾക്ക് ഒന്ന് മാറ്റിച്ചിന്തിക്കാൻ മേൽപ്പറഞ്ഞ കാരണങ്ങൾ മതിയാവില്ലെ?
അതായത് റ്റ്വിറ്ററോ ഫേസ്ബുക്കോ പോലെ ഒരു കമ്പനി വിചാരിച്ചാൽ നിങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന ഒരു അവസ്ഥ കൊണ്ടുവരാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ വന്നാലോ?
ആ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെയാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്.
# നൊസ്റ്റർ (Nostr)
## നൊസ്റ്റർ എങ്ങനെ മറ്റുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമാണെന്ന് നോക്കാം
**Notes and Other Stuff Transmitted by Relays**
നൊസ്റ്റർ ഏതെങ്കിലും ഒരു സർവ്വറിനെയോ സർവ്വീസ് പ്രൊവൈഡറെയോ ആശ്രയിച്ചല്ല ഓടുന്നത്. ഇന്നത്തെ കണക്കിന് തന്നെ ആയിരത്തോളം ഇൻഡിപ്പെൻഡന്റ് സർവ്വറുകൾ നൊസ്റ്ററിനായി പ്രവർത്തിക്കുന്നുണ്ട്. എന്ന് മാത്രവുമല്ല, ഒരു ക്ലൗഡ് അക്കൗണ്ടുണ്ടെങ്കിൽ ആർക്കും സ്വന്തമായി ഒരു സർവ്വർ റൺ ചെയ്യാവുന്നതേയുള്ളൂ. എന്ന് കരുതി, എല്ലാവരും സ്വന്തം സർവ്വർ റൺ ചെയ്യണമെന്നില്ല.
ഒരു സാധാരണ സോഷ്യൽമീഡിയ യൂസറിന് ഉപയോഗിക്കാൻ എളുപ്പമുള്ള ആപ്പുകൾ നൊസ്റ്ററിനുണ്ട്. ഐഫോണുകളിൽ Damus, ആൻഡ്രോയ്ഡിൽ Amethyst, Primal.net തുടങ്ങി ഒരുപാട് ക്ലയന്റ് ആപ്പുകൾ ലഭ്യമാണ്. അവയിൽ ഏതെങ്കിലും ഒന്ന് ഇൻസ്റ്റാൾ ചെയ്താൽ റ്റ്വിറ്ററോ ഫേസ്ബുക്കോ പോലെ ഉപയോഗിക്കാൻ തുടങ്ങാവുന്നതേയുള്ളൂ. ഒരു ചെറിയ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
Damus (iPhones): [https://damus.io/]()
Amethyst (Android): [https://play.google.com/store/apps/details?id=com.vitorpamplona.amethyst&hl=en_US]()
Yakihonne (Web, iPhone): [https://yakihonne.com/]()
Primal.net (Web, iPhone): [https://primal.net]()
**[https://openvibe.social/]() - ഒരേസമയം ബ്ലൂസ്കൈ, മാസ്റ്റഡോൺ, നൊസ്റ്റർ എന്നിവയിൽ പോസ്റ്റ് ചെയ്യാനും അക്കൗണ്ടുകൾ മെയ്ന്റെൻ ചെയ്യാനും ഓപ്പൺ വൈബ് അടിപൊളിയാണ്. **
## Permission-free
നൊസ്റ്റർ ഉപയോഗിക്കാൻ യൂസർനേമും പാസ്സ്വേഡും ഇല്ല. പകരം, ഒരു പബ്ലിക്ക് കീയും പ്രൈവറ്റ് കീയും മാത്രമേയുള്ളൂ. ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നാൽ, നിങ്ങൾക്ക് ആപ്പ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യാൻ, ഒരു സർവ്വർ ആവശ്യമില്ല.
നിങ്ങൾ സൈനപ്പ് ചെയ്യുമ്പോൾ ഒരു "പ്രൈവറ്റ്" കീ ജനറേറ്റ് ചെയ്യപ്പെടും. അത് നിങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം. ആ പ്രൈവറ്റ് കീ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയൂ. അതിന്റെ കൂടെ തന്നെ ഒരു "പബ്ലിക്ക്" കീയും ഉണ്ടാകും. ആ കീ ആണ് മറ്റുള്ളവർ കാണുന്നത്. ഇതുകൂടാതെ, റ്റ്വിറ്റർ ഹാൻഡിൽ പോലെ ഒരു ഐഡിയും ഉണ്ടാക്കാൻ കഴിയും.
- പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കണം
- പബ്ലിക്ക് കീ മറ്റുള്ളവർക്ക് കാണാൻ സാധിക്കും/ഷെയർ ചെയ്യാവുന്നതാണ്.
## എവിടെ സൈനപ്പ് ചെയ്യും?
ആദ്യം നിങ്ങളുടെ ഫോണിൽ മേൽപ്പറഞ്ഞതിൽ ഒരു അപ്പ് ഇൻസ്റ്റാൾ ചെയ്യുക. എന്നിട്ട് അതിൽ തന്നെ സൈനപ്പ് ചെയ്യാൻ കഴിയും. അതല്ല എങ്കിൽ, [https://nosta.me](), [https://nostrudel](), [https://primal.net]() എന്നിവയിലൊന്നിൽ സൈനപ്പ് ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം, ആ പ്രൈവറ്റ് കീ കളഞ്ഞ് പോകാതെ സൂക്ഷിക്കണം. അത് മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്.
ഇത്രയുമായാൽ നിങ്ങൾക്ക് നൊസ്റ്ററിൽ ഒരു അക്കൗണ്ട് ആയി... ആദ്യം എന്നെ തന്നെ ഫോളോ ചെയ്തോളൂ!! :ഡ്
My profile: nostr:npub1dqcvgz20g2sn3venz47pxzjn2w6pf8xxs03vrrrwqp8z9lchce2ssj9fsy
നമ്മടെ റ്റ്വിറ്ററിന്റെ ഫൗണ്ടർ ജാക്ക് അണ്ണന്റെ അക്കൗണ്ട്: nostr:npub1sg6plzptd64u62a878hep2kev88swjh3tw00gjsfl8f237lmu63q0uf63m
നൊസ്റ്റർ പ്രോട്ടോക്കോൾ ഡെവലപ്മെന്റിന്റെ ഒരു ലീഡ് - കൂടുതൽ കാര്യങ്ങൾ അറിയാൻ ഡെറിക്കിനെ ഫോളോ ചെയ്യാം: nostr:npub18ams6ewn5aj2n3wt2qawzglx9mr4nzksxhvrdc4gzrecw7n5tvjqctp424
നൊസ്റ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നതിലുപരി ഒരു ഇക്കോസിസ്റ്റം ആണ്.
വരും നാളുകളിൽ കൂടുതൽ വിവരങ്ങൾ എഴുതാം:
1. Technical details - How this thing runs
2. How Nostr has decoupled monetary transactions from a centralized authority?
3. Zapping
3. Nostr Implementation Possibilities (NIPs) * - This is the most interesting thing I liked in Nostr*
**Browse more:
1. [https://nostr.com/]()
2. [https://nostrapps.com/]()**